ഒമാനിൽ 292 പേർക്ക്​ കൂടി കോവിഡ്

മസ്കറ്റ് : ഒമാനിൽ 292 പേർക്ക്​ കൂടി കോവിഡ്​19 സ്​ഥിരീകരിച്ചു. ഇതിൽ 173 പേർ പ്രവാസികളും 119 പേർ ഒമാനികളുമാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 5671 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1496ൽ നിന്ന്​ 1574 ആയി ഉയർന്നു. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 26 പേർ മരണപ്പെടുകയും ചെയ്​തു. 4071 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 232 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ കോവിഡ്​ ബാധിതർ 4314 ആയി.