മസ്കറ്റ് : ഒമാനിൽ ശനിയാഴ്ച 36 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 2483 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 22 പേർ വിദേശികളും 14 പേർ സ്വദേശികളുമാണ്. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 495ൽ നിന്ന് 750 ആയി ഉയർന്നു. 1722 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. മലയാളിയടക്കം മസ്കത്തിൽ ചികിത്സയിലിരുന്ന 11 പേർ മരണപ്പെടുകയും ചെയ്തു. പുതിയ രോഗികളിൽ 22 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1769 ആയി.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ
1. മസ്കത്ത് ഗവർണറേറ്റ്: മത്ര – 1381, 368; മസ്കത്ത് – 15, 2; ബോഷർ – 129,70; അമിറാത്ത് – 38,10; സീബ് – 204,80; ഖുറിയാത്ത് – 2,0.
2.ദോഫാർ: സലാല – 17,8.
3.ബുറൈമി – 5, 4.
4.വടക്കൻ ബാത്തിന: സോഹാർ – 22,8 ; സുവൈഖ് – 23, 8; ഖാബൂറ – 13,6; സഹം – 9,3; ലിവ – 9,6; ഷിനാസ് – 30,15.
5.തെക്കൻ ബാത്തിന: ബർക്ക – 121, 18; വാദി മആവിൽ – 9,0; മുസന്ന – 38, 7; നഖൽ – 18,0; അവാബി – 44,17; റുസ്താഖ് – 31,7.
6. തെക്കൻ ശർഖിയ: സൂർ – 10,1; ബുആലി – 111,30; ബുഹസൻ – 1,1 ; അൽ കാമിൽ – 1,0.
7. ദാഖിലിയ: നിസ്വ – 57, 40; സമാഇൽ 22,7; ബിഡ്ബിദ് – 3,0; ഇസ്കി – 6,2; മന – 3,0; ഹംറ – 3,3; ബഹ്ല – 17,6
8. വടക്കൻ ബാത്തിന: സുവൈഖ് – 23, 8; ഖാബൂറ – 13,6; സഹം – 9,3; സുഹാർ – 22,8; ലിവ – 9,6; ഷിനാസ് – 30,15.
9. ദാഹിറ: ഇബ്രി – 36,3; ദങ്ക് – 12,0; യൻകൽ – 1,0.
10. വടക്കൻ ശർഖിയ: ഇബ്ര – 9,6; അൽ ഖാബിൽ – 4,2; ബിദിയ ^4,0; മുദൈബി ^18,9.
11. മുസന്ദം: ഖസബ് – 4,2, മദാ – 1,1.
12. അൽ വുസ്ത: ഹൈമ – രണ്ട്.