മസ്കറ്റ് : ഒമാനിൽ 372 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 220 പേർ പ്രവാസികളും 152 പേർ ഒമാനികളുമാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 6043 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1661 ആയി ഉയർന്നു. ചികിത്സയിലിരുന്ന രണ്ട് മലയാളികളടക്കം 27 പേർ മരണപ്പെടുകയും ചെയ്തു.