ഒമാനിൽ ഇന്ന് 327 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു

മസ്കറ്റ് : ഒമാനിൽ 327 പേർക്ക്​ കൂടി കോവിഡ്​19 സ്​ഥിരീകരിച്ചു. ഇതിൽ 222 പേർ പ്രവാസികളും 105 പേർ ഒമാനികളുമാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 6370 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1821 ആയി ഉയർന്നു. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 30 പേർ മരണപ്പെടുകയും ചെയ്​തു.