811 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു (may 29)

മസ്കറ്റ് : ഒമാനിൽ ഇന്ന് 811 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു 315 സ്വദേശികളും 496 വിദേശികളും അടങ്ങിയതാണിത്.ഇതോടെ ഒമാനിൽ റിപ്പോർട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 9820ആയി ഉയർന്നു.2396 പേർ ആകെ കോവിഡ് മുക്തരായി ട്ടുണ്ട്.40 മരണങ്ങളാണ് ഇത് വരെ ഉണ്ടയത്.സാമൂഹിക അകലം പാലിക്കൽ, ഐസോലാഷൻ നടപടി ക്രമങ്ങൾ,മറ്റ്‌ സ്വയം സുരക്ഷാ മുൻകരുതലുകൾ തുടങ്ങി ആരോഗ്യ മന്ത്രാലയവും കോവിഡ് ഉന്നത സമിതിയും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാൻ പ്രസ്താവനയിൽ ആരോഗ്യ മന്ത്രാലയം പ്രസ്ഥാവനയിൽ പറഞ്ഞു.