മസ്കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 85 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 2,568-ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 -പേർ വിദേശികളും 21 പേർ സ്വദേശികളുമാണ്. രോഗമുക്തരായവരുടെ എണ്ണം 750 ആയി ഉയർന്നിട്ടുണ്ട്, കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഇന്നലെ മരിച്ചിരുന്നു ഇതോടെ മരണം പന്ത്രണ്ടായി , ഇതിൽ എട്ടുപേരും വിദേശികൾ ആണ്.
ഒമാനിൽ കോവിഡ് മുക്തരായവരുടെ എണ്ണം വർധിക്കുന്നു
ഇന്നലെ മാത്രം 255 പേരാണ് കോവിഡ് മുക്തരായി വീടുകളിലേക്ക് മടങ്ങിയത് . ഇതോടെ ഒമാനിൽ ഇതുവരെ സുഖംപ്രാപിച്ചവരുടെ എണ്ണം 750 – ആയി. വരും ദിവസങ്ങളിൽ കൂടുതൽ പേർ രോഗമുക്തി നേടുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. വരുന്ന ഒന്നരമസക്കാലം കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്ക് ഏറെ പ്രധാനപെട്ടതാണെന്ന് കഴിഞ്ഞദിവസം ഒമാൻ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.