ഇന്ന് പുതിയ 168 കോവിഡ് കേസുകൾ ( മെയ് -6)

മസ്​കറ്റ് : ഒമാനിൽ 168- പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 2,903-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 127 -പേർ വിദേശികളും 41-പേർ സ്വദേശികളുമാണ്. രോഗമുക്​തരായവരുടെ എണ്ണം 888 ആയി ഉയർന്നിട്ടുണ്ട്​, ഇന്ന് മാത്രം 30 പേർ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന 67 വയസുകാരനായ സ്വദേശി മരണപെട്ടു.ഇതോടെ ഒമാനിലെ കോവിഡ് ബാധിച്ചു മരിച്ചവർ 13 ആയി ഇതിൽ 8 എട്ടുപേർ വിദേശികൾ ആണ്.