ഇന്ന് പുതിയ 55 കോവിഡ് കേസുകൾ ( മെയ് -7)

മസ്​കറ്റ് : ഒമാനിൽ 55- പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 2,958-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 40 -പേർ വിദേശികളും 15-പേർ സ്വദേശികളുമാണ്. രോഗമുക്​തരായവരുടെ എണ്ണം 980 ആയി ഉയർന്നിട്ടുണ്ട്​, ഇന്ന് മാത്രം 92 പേർ രോഗമുക്തരായിട്ടുണ്ട്. ഒമാനിലെ കോവിഡ് ബാധിച്ചു മരിച്ചവർ 13 ആയി ഇതിൽ 8 എട്ടുപേർ വിദേശികൾ ആണ്.