ഒമാൻ:ലോക ലഹരിവിരുദ്ധ ദിനം ആയ ഇന്ന് രാവിലെയാണ് ഒമാൻ കസ്റ്റോംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്ക് അസസ്മെന്റ് ഡിപ്പാർട്ട്മെന്റ് സീബിൽ വിലായത്തിൽ തൊഴിലാളികൾക്കിടയിൽ റെയ്ഡ് നടത്തുകയും, നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങൾ സംഭരിക്കുകയും കടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്യുകയും 3,900-ലധികം കുപ്പികളും ലഹരിപാനീയങ്ങളുടെ ക്യാനുകളും പിടിച്ചെടുത്തത്.പിടിക്കപെട്ടവർ ഏതു രാജ്യക്കാരാണെന്നു വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപെട്ടു കൂടുതൽ നടപടികൾ നടന്നു വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു