മസ്കറ്റ് : തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്കുള്ള നികുതി അഥവാ ആരോഗ്യത്തിന് ദോഷമായിട്ടുള്ള ഉത്പങ്ങളുടെ നികുതി ഈ ശനിയാഴ്ചമുതൽ നിലവിൽ വരും.സോഡാപാനീയങ്ങൾ ഇനിമുതൽ കുറഞ്ഞ വില 225 ബൈസ നൽകേണ്ടിവരും 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.ഒരു റിയാൽ ഇരുന്നൂറു ബൈസ വിലയുള്ള സിഗററ്റിന് ഈ15 തിയതി(ശനിയാഴ്ച) മുതൽ രണ്ടു റിയൽ നാനൂറുബൈസ കൊടുക്കേണ്ടിവരും.
മദ്യത്തിനും നികുതിയിൽ നൂറുശതമാനത്തിന്റെ വർധനവാണ് ഉണ്ടായത് .1റിയാൽ നാനൂറുബൈസയുടെ ഓൾഡ് മഗ് റമിന് ഇനിമുതൽ രണ്ടു റിയാൽ എണ്ണൂറു ബൈസ നൽകേണ്ടിവരും.ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കു പ്രത്യേക നികുതി ചുമത്താന്‍ കഴിഞ്ഞ ബജറ്റിൽ നിർദേശം ഉയർന്നിരുന്നു. ഈ നിർദേശങ്ങളും അഭിപ്രായങ്ങളുമാണ് രാജകിയ ഉത്തരവിലൂടെ ഇപ്പോൾ നടപ്പിലാക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം ആരോഗ്യമേഖലയിലും, സാമൂഹിക സേവനത്തിനായും ഉപയോഗിക്കും. അതേസമയം, പ്രവാസികൾ അയക്കുന്ന പണത്തിന് പ്രത്യേക നികുതി മറ്റ് ജി.സി.സി രാജ്യങ്ങളും ഏർപെടുത്തിയപ്പോൾ ഈ മാതൃക ഒമാനും തുടരണമെന്ന ആവശ്യം ഉയർന്നിരുന്നെകിലും സുൽത്താൻ അംഗീകാരം നൽകിയിരുന്നില്ല.