ഒമാൻ : വാദികബീറിൽ നടന്ന വെടിവെപ്പിൽ മരണപെട്ട ഇന്ത്യൻ പൗരന്റെ മരണത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രധിനിധി നേരിട്ടെത്തി അനുശോചനം അറിയിച്ചു.മസ്കറ്റിലെ വെടിവെയ്പ്പിൽ ഒരു ഇന്ത്യക്കാരൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഹിസ് എക്സലൻസി ഖാലിദ് മുസ്ലാഹി ഇന്ത്യൻ എംബസി സന്ദർശിച്ചു… ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് അദ്ദേഹത്തെ സ്വീകരിച്ചു.. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് സന്ദർശനത്തെ അഭിനന്ദിക്കുകയും ഒമാനി അധികൃതരുടെ വേഗത്തിലുള്ള പ്രവർത്തനത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.