മസ്കറ്റ് : ഒമാനിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയിതു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച (31-03-20) രാത്രി പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. തലസ്ഥാന നഗരമായ മസ്കത്തിൽ നിന്നുള്ളയാളാണ് മരിച്ചത്. ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് 192 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 34 പേർ സുഖപ്പെട്ടിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിൽ രണ്ടു പേർ വെന്റിലേറ്ററിൽ കഴിയുന്നതായി ആരോഗ്യ മന്ത്രി അടുത്തിടെ പറഞ്ഞിടുന്നു.