മസ്കറ്റ് : ഒമാനിലെ അൽ ദാഖിലിയാ ഗെവെർണറേറ്റിലെ നിസ്‌വ പ്രദേശത്ത് പെട്ടന്നുണ്ടായ കനത്തമഴയിൽ 16 പേർ ഒഴുക്കിൽപെട്ടു.. നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.കനത്ത മഴയെ തുടർന്ന് നിസ്വയിലെ വാദി തനൂഫിൽ 16 പേർ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ഒരു സ്വദേശി പൗരൻ ഉൾപ്പെടെ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് നിസ്വയിലെ വാദി തനൂഫിൽ പതിനാറു പേർ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് മരിച്ചവരിൽ മൂന്ന് പേർ അറബ് പൗരന്മാരാണ്, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു അന്താരാഷ്ട്ര മൗണ്ടൻ ഹൈക്കിംഗ് ഗ്രൂപ്പിൻ്റെ ഭാഗമായി മലകയറ്റം പരിശീലിക്കുന്നതിനിടെ ആയിരുന്നു മഴയെത്തിയത്.. ഇതിനിടെ വാദിയിലെ ഒഴുക്കിൽ പെട്ട അവരിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി, 4 പേരെ ആശുപത്രിയിലേക്ക് മാറ്റി മറ്റുള്ളവർ രക്ഷപെട്ടതായി ഒമാൻ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ റെസ്‌ക്യൂ ടീമുകൾ അറിയിച്ചു … പരിക്കേറ്റവരെ പോലീസ് വിമാനത്തിൽ നിസ്വ റഫറൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.ഒമാനിലെ ഏറ്റവും പ്രശസ്തവും പഴക്കമുള്ളതുമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തനൂഫ് ഫലജ്.