മസ്കറ്റ് :ഒമാനിലെ പ്രവാസികൾ ആയ ഹരിപ്പാട് കൂട്ടായ്മ അംഗങ്ങൾ വയനാട്ടിൽ ജീവിച്ചിരിക്കുന്നവർക്കും മണ്മറഞ്ഞുപോയവക്കുവായി പ്രാർത്ഥനയോഗം സംഘടിപ്പിച്ചു. നമ്മുടെ കേരളം കണ്ടവലിയൊരു ദുരന്തം ആയ ഉരുൾപൊട്ടലിൽ വയനാട്ടിൽ നമ്മുടെ ഉള്ളുരുക്കികൊണ്ട് ഉരുൾ പൊട്ടലിൽ തകർന്നുപോയ കുടുംബങ്ങൾക്ക്, ഒരു മഹാദുഃരന്തമായി മരണത്തിന്റെ നീരാളിപിടിയിൽപെട്ടുപോയ ജീവനുകൾക്ക്
പ്രണാമം അർപ്പിച്ചുകൊണ്ട് ഹരിപ്പാട് കൂട്ടായ്മ ഒമാൻ സ്റ്റാർ ഓഫ് കൊച്ചിൻ ഇവന്റ് ഹാളിൽ അനുശോചനയോഗവും, ജനറൽ ബോഡി മീറ്റിങ്ങും പ്രസിഡന്റ്. ശ്രീ. ബിജുകാഞ്ഞൂരിന്റെ നേത്യത്വത്തിൽ കൂടുകയുണ്ടായി. ദുരന്തം അനുഭവിച്ച കുടുംബങ്ങൾക്ക് പുനരധിവാസത്തിന് കൂട്ടായ്മയുടെ കയ്യൊപ്പ് പതിപ്പിക്കുന്ന പിന്തുണ ഉണ്ടാകണം എന്നും അതിന് വേണ്ടിയുള്ള സഹായം നൽകാനും എല്ലാഅംഗങ്ങളും ചേർന്ന് തീരുമാനം എടുത്തു. യോഗത്തിൽ സെക്രട്ടറി. ശ്രീ.രഞ്ജിത് ഗോപി, വൈസ്പ്രസിഡന്റ് ശ്രീ.ബിജിത് ബാലകൃഷ്ണൻ, ട്രഷറർ ശ്രീമതി. ദേവു അഖിൽ, കോർഡിനേറ്റർമാരായ ശ്രീമതി. ശാന്തി സനിൽ, ശ്രീ. അനിൽ കടൂരാൻ എന്നിവർ സംസാരിച്ചു. ഈ ഭരണ സമിതിയുടെ പ്രവർത്തന വിലയിരുത്തലിൽ പ്രവാസികൾക്കായുള്ള സഹായഹസ്തങ്ങളിൽ കൂട്ടായ്മ അർഹതയുള്ളവരെ ചേർത്ത് നിർത്തുന്ന പങ്കിനെപറ്റിയും, ഏവരെയും ഒരുപോലെ കരുതികൊണ്ട് എല്ലാ കുടുംബങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ട് മുന്നോട്ടുപോകുന്ന പ്രവർത്തനം ഏവർക്കും മാതൃകയാണ് എന്നും അത് തുടരുന്നതിനൊപ്പം വിദ്യാഭ്യാസമേഖലയിൽ നാട്ടിൽ ഉള്ള കുട്ടികൾക്ക് ഒരു കൈതാങ്ങ് ആകുവാൻ ശ്രമിക്കും എന്നും ഭരണസമതി അംഗങ്ങൾ അറിയിച്ചു.