ഒമാനിൽ 1445-ലെ ഹിജ്‌റ പുതുവർഷത്തിന് ഒമാനിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

മസ്കറ്റ്:1445 പുതിയ ഹിജ്റ വർഷാരംഭം പ്രമാണിച്ച് ജൂലൈ 20 ന് വ്യാഴാഴ്ച, ഒമാനിലെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കും എന്നും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട് ചെയ്തു .ഫലത്തിൽ വാരാന്ധ്യ അവധി ദിനങ്ങളായ 21 വെള്ളി ,22 ശനി എന്നിവ കൂടി കൂട്ടിയാൽ മൂന്ന് ദിവസം അവധി ലഭിക്കും.