മസ്കറ്റ് : ഒമാനിൽ ദേശീയദിനത്തിന്റെയും നബിദിനത്തിന്റെയും ഭാഗമായുള്ള പൊതുഅവധികൾ പ്രഖ്യാപിച്ചു. നവംബർ 20 ചൊവ്വാഴ്ച മുതൽ 22 വ്യാഴാഴ്ച വരെആയിരിക്കും അവധി.23, 24 തീയതികളിലെ വാരാന്ത്യ അവധിക്ക് ശേഷം 25നായിരിക്കും അടുത്ത പ്രവർത്തി ദിനം. വാരാന്ത്യ അവധിയും നബിദിന അവധിയും കൂടി ചേർത്ത് മൊത്തം അഞ്ച് ദിവസത്തെ അവധിയാകും ഇത്തവണ ലഭിക്കുക.സുൽത്താൻ ന്റെ ഉത്തരവ് പ്രകാരം റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി,തൊഴിൽ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി എന്നിവർ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.