ഒമാൻ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളവിഭാഗത്തിൻ്റെ ഇ വർഷത്തെ “വേനൽ തുമ്പികൾ ക്യാമ്പ്” ആരംഭിച്ചു

ഒമാൻ : നാലുദിവസങ്ങളിലായി കേരളവിഭാഗം ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടക്കുന്ന “വേനൽ തുമ്പികൾ ക്യാമ്പ്” ആരംഭിച്ചു. കേരളവിഭാഗം സക്രട്ടറി ശ്രീ സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ പ്രവാസി ക്ഷേമനിധി ഡയറക്റ്ററും , ഇന്ത്യൻ സോഷ്യൽ ക്ലബ് എൻഹാൻസ്മെൻറ് ഏൻറ് ഫെസിലിറ്റേറ് ഡയറക്റ്റർ കൂടിയായ ശ്രീ വിത്സൺ ജോർജ് ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിച്ചു. കേരളാവിങ് ബാലവിഭാഗം സക്രട്ടറി ശ്രീവിദ്യ സ്വാഗതവും , ജോയിൻസക്രട്ടറി റിയാസ് നന്ദിയും പറഞ്ഞു. മുൻകാലങ്ങളിൽ ക്യാമ്പ് നയിച്ചിട്ടുള്ള ഒമാനിലെ പ്രശസ്ത നാടക പ്രവർത്തകൻ പത്മനാഭൻ തലോറ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഇ പ്രാവശ്യത്തെ ക്യാമ്പ് നയിക്കുന്നത് പ്രശസ്ത നാടക പ്രവർത്തകനും , ടെലിഫിലിം അഭിനേതാവും , അധ്യാപകനുമായ ശിവദാസ് പൊയിൽക്കാവ് ആണ്. വായന – എഴുത്ത് – ചിത്രം – നാടകം – സംഗീതം – സിനിമ തുടങ്ങിയ സർഗ്ഗാത്മക സാധ്യതകളെ ജീവിത നൈപുണ്യ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ വർഷത്തെ കരിക്കുലവും തയ്യാറാക്കിയിട്ടുള്ളത് എന്ന് ക്യാമ്പ് ഡയറക്റ്റർ അറിയിച്ചു. രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള 150 ൽ പരം കുട്ടികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികൾ എല്ലാം വളരെ ആവേശത്തോടെയാണ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത് . കുട്ടികൾക്ക് അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളിൽ നിന്ന് പുറത്ത് കടക്കാൻ ക്യാമ്പ് ഏറെ സഹായകരമാണ് എന്ന് രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.