ഒമാൻ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളവിഭാഗം “വേനൽ തുമ്പികൾ ക്യാമ്പ്”

ഒമാൻ : ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളവിഭാഗം കുട്ടികൾക്കായി “വേനൽ തുമ്പികൾ ക്യാമ്പ്” സംഘടിപ്പിക്കുന്നു. രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കുക. ജൂലായ്‌ 12, 13, 19, 20 തീയതികളിലായി ദാർ സൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി ആയിരിക്കും ക്യാമ്പ് നടക്കുക.കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിൽ വിനോദ- വിജ്ഞാനപ്രദമായാണ് ക്യാമ്പിന്റെ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളിൽ നിന്ന് പുറത്ത് കടക്കുക, സാമൂഹ്യ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക, വായന – എഴുത്ത് – ചിത്രം – നാടകം – സംഗീതം – സിനിമ തുടങ്ങിയ സർഗ്ഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ. കേരള വിഭാഗം നിലവിൽ വന്നതിനു ശേഷം കോവിഡ് കാലത്തൊഴികെ എല്ലാ വർഷങ്ങളിലും വളരെ വിപുലമായ രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചു വരുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നതിന് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി ജൂലൈ 5 ആണ്. കൂടുതൽ വിവരങ്ങൾക്കായി 91759352, 98982706 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.