ഒമാൻ : നിർമ്മാണ തൊഴിലാളി, ശുചീകരണ തൊഴിലാളി, ബാർബർ ,ഇലക്ട്രീഷ്യൻ തുടങ്ങി 13 ഓളം തൊഴിൽ പെർമിറ്റുകൾ നൽകുന്നത് ഒമാനിൽ ആറു മാസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഒമാൻ തൊഴിൽ മൻന്ത്രാലയം .13 ഓളം തൊഴിൽ പെർമിറ്റുകൾ നൽകുന്നത് ഒമാനിൽ ആറു മാസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഒമാൻ തൊഴിൽ മൻന്ത്രാലയം അറിയിച്ചു .. റോയൽ ഡിക്രി 53/2023 പുറപ്പെടുവിച്ച തൊഴിൽ നിയമത്തെയും 180/2022 തീരുമാനമനുസരിച്ച് ട്രേഡിംഗ് പെർമിറ്റുകൾക്കായി തൊഴിൽ മന്ത്രാലയം നൽകിയ മാർഗ്ഗനിർദ്ദേശങ്ങളെയും അടിസ്ഥാനമാക്കിയ്യാണ് തീരുമാനം പുറപ്പെടുവിച്ചത് . ബന്ധപ്പെട്ട അധികാരികൾ സെപ്റ്റംബർ 1 മുതൽ വ്യവസ്ഥകൾ നടപ്പിലാക്കാക്കുമെന്നും ഒമാൻ തൊഴിൽ മൻന്ത്രാലയം അറിയിച്ചു .നിർമ്മാണ തൊഴിലാളി , ശുചീകരണ തൊഴിലാളി , പൊതു കെട്ടിടങ്ങളിലെ ലോഡിംഗ് ആൻഡ് അൺലോഡിംഗ് വർക്കർ , സ്റ്റീൽ ഫിക്സർ, സ്ത്രീകളുടെ വസ്ത്രങ്ങളുടെ തയ്യൽക്കാർ , പുരുഷന്മാരുടെ വസ്ത്രങ്ങളുടെ തയ്യൽക്കാർ , ഇലക്ട്രീഷ്യൻ കൂടാതെ ജനറൽ ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകൾ , വെയ്റ്റർമാർ , പെയിൻ്റർമാർ , ഷെഫ് , ഇലക്ട്രീഷ്യൻ , ബാർബർ തുടങ്ങി 13 ഓളം തൊഴിൽ പെർമിറ്റുകൾ പുതിയതായി നൽകുന്നതാണ് ആറു മാസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുന്നത് .. കൂടാതെ സ്ഥാപനങ്ങളിൽ തൊഴിലുകളിൽ കുറഞ്ഞത് ഒരു ഒമാനിയെയെങ്കിലും നിയമിക്കണം. സ്ഥാപിത ഒമാനൈസേഷൻ നിരക്കുകൾ ഉയർത്തുന്നതിനുള്ള സാമ്പത്തിക പാക്കേജിനും മൻന്ത്രാലയം അംഗീകാരം നൽകി…