മസ്കത്ത്: ഒമാനിലെ കസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പൊന്നാനി കടവനാട് കക്കാട്ട് ബാലകൃഷ്ണന്റെയും (മോഹനൻ) ജയശ്രീയുടെയും മകൻ ഷിജിൽ (32) ആണ് മരിച്ചത്. ഈമാസം ഒമ്പതിനായിരുന്നു അപകടം. ഏറെ നാളായി ഒമാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഷിജിൽ ഓടിച്ചിരുന്ന ചെറിയ ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യ: അമൃത, മകൾ: ശിവാത്മിക. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി..