മസ്കറ്റ്: ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മയും ബദർ അൽ സമ ഹൊസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മബേല സനയ്യയിൽ ഇ സി ജി അടക്കമുള്ള അതിവിപുലമായ സംവിധാനത്തോടെ അഞ്ച് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ ഉൾപ്പെടുത്തി കൊണ്ട് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയമായി. 600 ൽ പരം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് രാത്രി 9.30 ന് ആണ് അവസാനിച്ചത്.തുടർന്ന് കൂട്ടായ്മയുടെ വാർഷികത്തോട് അനുബന്ധിച്ച് സുപ്രസിദ്ധ ചിത്രകാരൻ ഡാവിഞ്ചി സുരേഷ് വിധി കർത്താവായി വനിതാവിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ സമ്മാനാർഹരായവർക്ക് മെഡിക്കൽ ക്യാമ്പിൽ വെച്ച് സമ്മാനവിതരണവും നടത്തി. ജനറൽ സെക്രട്ടറി ലബീഷ് , വൈസ് പ്രസിഡൻ്റ് അൻസാർ കുഞ്ഞിമൊയ്തീൻ, ട്രഷറർ സുനിൽ കാട്ടകത്ത് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.