ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഒമാൻ : കൊടുങ്ങല്ലൂർ കൂട്ടായ്മ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മെഡിക്കൽ ക്യാമ്പുകളുടെയും തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ബദർ സമാ ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് നാളെ മൊബൈല സനയ-2 ഇൽ ഖില്ലത് നൊമാൻ ഗ്യാരേജിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.വൈറൽ പനി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ഈ സേവനം പരമാവധി ആളുകൾക്ക് ഉപകാരപ്രദമാകും. ബ്ലഡ് പ്രഷർ,ഗൈനക്കോളജി,സ്ക്രീനിംഗ്,ബ്ലഡ് ഷുഗർ , ഇ സി ജി ,ഡെന്റൽ എന്നിവ പരിശോധിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.ആറ്‌ ഡോക്ടർ മാരടക്കം 20 മെഡിക്കൽ സ്റ്റാഫിന്റെ സേവനം ഉണ്ടായിരിക്കുന്നതാണ്.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു മാസത്തേക്കുള്ള ഫ്രീ കൺസൾറ്റേഷൻ(one time) സൗകര്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു .