ഒമാൻ മജിലിസ് ശൂറ: തെരഞ്ഞെടുപ്പ് നാളെ.

By : Rafeek parambath

മസ്കറ്റ്.പത്താമത് മജിലിസ് ശൂറ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ ആരംഭിക്കും രാവിലെ എട്ട് മണിമുതൽ വൈകീട്ട് ഏഴ് മണിവരെയാണ് വോട്ടിങ് സമയം.’ഇൻതിഖാബ് ‘ ആപ്ലിക്കേഷൻ വഴി വോട്ട് രേഖപ്പെടുത്താം .തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വെബ്സൈറ്റ് വഴിയാകും.സുപ്രീം ഇലക്ഷൻ കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്.83 വിലായത്തുകളിൽ നിന്ന് 90 മജിലിസ് ശൂറ അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്.883 സ്ഥാനാർഥികളാണ് ഇപ്പോഴത്തെ ശൂറ തെരഞ്ഞെടുപ്പിൽ ജന വിധി തേടുന്നത്.ഇതിൽ 33 പേർ വനിതകളാണ് കഴിഞ്ഞ ഞായറാഴ്ച നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 13000ത്തിൽ അധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.ഒന്നാം ഘട്ടത്തിൽ വിദേശത്ത് ഉള്ള ഒമാനി പൗരന്മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്.ശൂറ തെരഞ്ഞെടുപ്പിൽ ആദ്യമായാണ് ഇ -വോട്ടിംങ്ങ് വഴി തെരഞ്ഞെടുപ്പ് നടത്തുന്നത്.കഴിഞ്ഞ മജിലിസ് ശൂറ തെരഞ്ഞെടുപ്പിൽ ഇപ്രാവശ്യം സ്ഥാനാർഥികളുടെ എണ്ണത്തിൽ 116 പേരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.വനിത സ്ഥാനാർഥികളുടെ കാര്യത്തിൽ 10 പേരുടെ കുറവും കാണുന്നുണ്ട്.നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചും മറ്റു പ്രചരണങ്ങൾ വഴിയും സ്ഥാനാർഥിയുടെ ഫോട്ടോ പതിച്ച ബോർഡുകൾ നാട്ടിയും സ്ഥാനാർഥികൾ സജീവമായി രംഗത്തുണ്ട്.അതേസമയം വോട്ടെടുപ്പ് നടക്കുന്ന നാളെ റെസിഡൻസ് കാർഡ് അനുവദിക്കുന്നതും പുതുക്കന്നതും ആയ പ്രവർത്തങ്ങൾക്ക് അവധി ആയിരിക്കും എന്ന് റോയൽ ഒമാൻ പോലിസ് എന്നാൽ സ്വദേശികളുടെയും വിദേശികളുടെയും ജനന – മരണ സർട്ടിഫിക്കറ്റുകളുടെ വിതരണം സാധാരണ പോലെ നടക്കുമെന്ന് അറിയിപ്പിൽ പറയുന്നു.