മസ്കറ്റ് : ഒമാൻ സർക്കാറിന്റെ കോവിഡ് പ്രതിരോധ നടപടികൾക്ക് വിട്ടുനൽകിയ ആശുപത്രിയുടെ ഉൽഘാടനം ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദി നിർവഹിച്ചു. ഒമാൻ പൗരത്വമുള്ള പ്രവാസി മലയാളിയും. അൽ അദ്റാക് കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക്ടറായ കമാൻഡർ ഡോ. തോമസ് അലക്സാണ്ടറാണ് അൽ അമിറാത്തിൽ നിർമാണം പൂർത്തിയായ തന്റെ ആശുപത്രി ആരോഗ്യ വകുപ്പിന് വിട്ടു നൽകിയത്.
ഒമാൻ മെഡിക്കൽ അസോസിയേഷൻആണ് ആശുപത്രിയുടെ നിയന്ത്രണം. ഒമാൻ ആരോഗ്യ വകുപ്പിലെ വിവിധ ഉന്നത ഉദ്യോഗസ്ഥന്മാരും ചടങ്ങിൽ പങ്കെടുത്തു.