മസ്കറ്റ്: മഴ മുന്നറിയിപ്പ് നല്‍കാന്‍ താമസിച്ചതിൽ ജനങ്ങളോട് മാപ്പ് ചോദിച്ച് ഒമാന്‍ കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു.മഴ മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്തതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ഒമാന്‍ കാലാവസ്ഥാ വിഭാഗം ജനറല്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ ഖദൂരി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അറിയിച്ചത്. മഴയുടെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കാന്‍ കഴിയാതെ പോയത്. പൊതുജനങ്ങളില്‍ നിന്നും ലഭിച്ച എല്ലാ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നുവെന്നും അബ്ദുല്ല അല്‍ ഖദൂരി പറഞ്ഞു.