ഒമാൻ : വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ നിരവധി ഉറ്റവരെ നഷ്ടപെട്ട കുടുംബങ്ങളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നവർക്ക് ഉറച്ച പിന്തുണയുമായി ഒമാനിലെ ലുലു എക്‌സ്‌ചേഞ്ച്.എക്‌സ്‌ചേഞ്ച് വഴി പണമച്ചാൽ നിരക്കുകളൊന്നും തന്നെ ഈടാക്കില്ലെന്നും മാനേജ്‌മെന്റ് / ഭാരവാഹികൾ അറിയിച്ചു .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിന്തുണ നൽകുക. ഈ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനും അവരുടെ ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരാനും അവർക്ക് കരുത്ത് നൽകാനും വയനാടിനെ പുനർനിർമ്മിക്കാനും സഹായിക്കാനും നമുക്ക് ഒന്നിച്ച് ഒരുമിച്ച് കടന്നു വരാമെന്നും എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ഭാരവാഹികൾ അറിയിച്ചു.