മസ്കത്ത്: ഒമാനിലെ സുൽത്താനേറ്റിൽ ദേശീയ ദിനത്തോടനുബന്ധിച്ച് “രാജകീയ ഉത്തരവ് പ്രകാരം, 54-ാമത് ഒമാൻ നാഷണൽ ഡേ പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ചു. നവംബർ 20, 21 (ബുധൻ, വ്യാഴം) തീയതികളിൽ ആണ് അവധി. വാരാന്ത്യ അവധി കൂടെ ചേർത്ത് തുടർച്ചയായ നാല് അവധികളാണ് ഉണ്ടാവുക.പൊതുമേഖല സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ബാധകമാണ്