ഒമാൻ : വയനാട്ടിലെ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ ബാഡ്മിന്റൺ ടൂർണമെന്റുമായി ഒയാസിസ് ബാഡ്മിന്റൺ അക്കാദമി 

ഒമാൻ : സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ച വയനാട്ടിലെ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ ഒമാനിലെ പ്രമുഖ ബാഡ്മിന്റൺ പരിശീലന കേന്ദ്രമായ ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ടീം അസൈബയുമായി ചേർന്ന് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു . ഈ വരുന്ന ആഗസ്റ്റ് ഇരുപത്തിമൂന്നു വെള്ളിയാഴ്ച രാവിലെ ഒൻപതു മണിമുതലാണ് ഗാലയിലുള്ള അക്കാദമിയിൽ ടൂർണമെന്റ് ആരംഭിക്കുക . സ്ത്രീകൾക്കും പുരുഷന്മാർക്കും , മുതിർന്നവർക്കായുള്ള ( വെറ്ററൻസ് ) എന്നിവർക്ക് ഡബിൾസ് വിഭാഗത്തിലാണ് മത്സരം നടക്കുക . ജേതാക്കൾക്ക് ക്യാഷ് അവാർഡും , ട്രോഫിയും നൽകും . ടൂർണമെന്റിൽ പങ്കെടുക്കാൻ അഞ്ചു റിയാൽ ആണ് പ്രവേശന ഫീസ് ഇങ്ങിനെ സ്വരൂപിക്കുന്ന മുഴുവൻ തുകയും ദുരിതബാധിതർക്കുന് നൽകും . അതോടൊപ്പം ടൂർണമെന്റ് വീക്ഷിക്കാനെത്തുന്ന ആർക്കും ദുരിതബാധിതരെ സഹായിക്കാനുള്ള സംരംഭത്തിൽ പങ്കാളികളാകാം . ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന മുഴുവൻ ആദായവും ദുരിതബാധിതർക്ക് നൽകും . ഇതിനോടകം നൂറിലേറെ കളിക്കാർ ടൂർണമെന്ററിന് റെജിസ്റ്റർ ചെയ്തിട്ടുണ്ട് ” വയനാട്ടിൽ മരണപെട്ടവരും , സർവ്വതും നഷ്ടപ്പെട്ടവരും നമ്മുടെ സഹോദരന്മാർ ആണെന്നും അവരെ ചേർത്തുപിടിക്കുക എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ കടമയാണെന്നും അതിനാൽ ടൂര്ണമെന്റിനോട് കായിക പ്രേമികൾക്ക് പുറമെ എല്ലാ മലയാളികളും ഈ സംരഭത്തോട് സഹകരിക്കണം എന്ന് ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ഭാരവാഹികളായ യോഗേന്ദ്ര കത്യാർ , റിസാം …. എന്നിവർ പറഞ്ഞു . ഒയാസിസ് ബാഡ്മിന്റൺ ആക്കാദമിക്ക് പുറമെ ലയാലി ഗാല റെസ്റ്റോറന്റ് , ഇക്കോ ക്‌ളീൻ , ഷായ്‌ എന്നിവർ ടൂർണമെന്റിന്റെ സ്പോൺസർമാരാണ് . കൂടുതൽ വിവരങ്ങൾക്ക് 9264 6241 , 9923 0832 എന്നീ നമ്പറുകളിൽ വിളിക്കാം