ഒമാൻ ഒഐസിസി സാംസ്കാരിക സദസും ഇഫ്താർ വിരുന്നും ഏപ്രിൽ ഒന്നിന്

By: Mervun karunagapally

ഒമാൻ: കോൺഗ്രസ് പാർട്ടിയുടെ ഗൾഫ് ഘടകമായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഒമാൻ ഘടകം സാംസ്കാരിക സദസും ഇഫ്താർ വിരുന്നും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ ഒന്നിന് വൈകിട്ട് റൂവി ഗോൾഡൻ തു ലിപ്പ് ഹെഡിങ്ടോൺ വച്ചു നടക്കുന്ന പരിപാടിയിൽ എഐസിസി വക്താവ് ഡോക്ടർ ഷംന മുഹമ്മദ് മുഖ്യ അതിഥിയായി പങ്കെടുക്കും. എല്ലാ ആളുകളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഒമാൻ ഭാരവാഹികൾ അറിയിച്ചു.