മസ്കറ്റ് : ഒമാനിലെ കടുത്ത വേനൽ ചൂടിനു ആശ്വാസമേകാൻ കൈരളി ഹമരിയ്യയുടെ നേതൃത്വത്തിൽ സാന്ത്വനം കിറ്റുകൾ വിതരണം ചെയ്തു.. ഒമാനിലെ കടുത്ത വേനൽ ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമേകാൻ വാദികബീർ ഹംരിയ യൂണിറ്റ് ”ഒരു കൈരളി സാന്ത്വനം” എന്ന പരിപാടി സംഘടിപ്പിച്ചു .. വാദികബീറില്‍ വെച്ച് ചടങ്ങിൽ ലോക കേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടരുമായ ശ്രി വിൽസൺ ജോർജ് ആദ്യ കിറ്റ് ശ്രി ലിജുവിന് നൽകി കൊണ്ട് ചടങ്ങ് ഉത്ഘാടനം ചെയ്യ്തു.രഘുനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന പരിപാടിയിൽ സിയാദ് സ്വാഗതവും നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ പ്രവര്ത്തകന് കൃഷ്ണകുമാർ, പ്രമോദ് എന്നിവർ ആശംസകളും നേർന്നു… തുടർന്ന് മസ്കറ്റിലെ വിവിധ ക്യാമ്പുകളില്‍ ആയി നൂറുകണക്കിന് കിറ്റുകൾ കൈരളി ഹമരിയ്യയുടെ അംഗങ്ങൾ വിതരണം ചെയ്തു .