പലസ്തീൻ പ്രസിഡണ്ട് മുഹമ്മദ് അബ്ബാസിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഒമാൻ സന്ദർശിച്ചു. ഒരാഴ്ചക്കിടയിൽ നടന്ന ഇരുവരുടെയും സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതാണ്. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി ഒമാൻ സന്ദർശിക്കുന്നത്. രണ്ടു ദിവസങ്ങൾക്കുമുന്പാണ് പലസ്തീൻ പ്രസിഡഡ് മൂന്നു ദിവസത്തെ സന്ദർശനത്തിനു ശേഷം ഒമാനിൽ നിന്നും മടങ്ങിയത്. പലസ്‌തീൻ ഇസ്രായേൽ പ്രശ്ങ്ങൾ അടക്കം നിരവധിവിഷയങ്ങൾ ചർച്ചായതാണ് സൂചന. പലസ്തീൻ പ്രസിഡന്റ് പോയതിനു തൊട്ടുപിന്നാലെ ഇസ്രായേൽ പ്രധാന മന്ത്രി ബെന്യാമിൻ നെതന്യാഹു ഒമാനിലെത്തി. ഈ അപ്രഖ്യാപിത സന്ദർശനം ഗൾഫ് രാഷ്ട്രീയ മേഖലയെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. ഗൾഫ് മേഖലയിലെ സമാധാനം വർധിപ്പിക്കാൻ
ഒമാൻ ഭരണാധികാരി സുൽത്താൻ കാബൂസിന്റെ നേതൃത്വത്തിൽ ആണ് ചർച്ചകൾ നടക്കുന്നത്. അറബ് മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിൽആക്കുമെന്നും പൊതു താല്പര്യങ്ങൾ സംരക്ഷിക്കപെടാനുള്ള പ്രവർത്തങ്ങളുമായി മുന്നോട്ട്ടുപോകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. മേഖലയിലെ ഭീകരവാദ ഭീഷണി, വ്യാപാര വ്യവസായ മേഖലകളിലെ അനിശ്ചിതത്വം, ഖത്തറുമായി തുടരുന്ന ഉപരോധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ചർച്ച നടന്നതായാണ് വിവരം. 1994 -ൽ ഇസാക് റബ്ബിനും, 1996 -ൽ ഷിമോൺ പെരസും മാണ് മുൻപ് ഒമാൻ സന്ദർശിച്ച ഇസ്രായേൽ പ്രധാനന്ത്രിമാർ.