സ്വിറ്റ്‌സർലൻഡിലെ ബാസലിൽ ആരംഭിച്ച അന്താരാഷ്ട്ര സൈനിക സംഗീത ഷോയിൽ ഒമാൻ പങ്കെടുത്തു

By: Ralish MR , Oman

ഒമാൻ : സ്വിറ്റ്‌സർലൻഡിലെ ബാസലിൽ ആരംഭിച്ച അന്താരാഷ്ട്ര സൈനിക സംഗീത ഷോയായ ബാസൽ ടാറ്റൂ 2023-ൽ ഒമാനും പങ്കെടുത്തു .സ്വിറ്റ്‌സർലൻഡിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സൈനിക സംഗീത ഷോയായ ബാസൽ ടാറ്റൂ 2023-ൽ റോയൽ റോയൽ ക്ലവറിയും, റോയൽ ഗാർഡ് ഓഫ് ഒമാനിലെ വനിതാ സംഗീതജ്ഞരുംപങ്കെടുത്തു .. ഒമാനെ കൂടാതെ ക്ഷണിക്കപ്പെട്ട മറ്റു ആറ് രാജ്യങ്ങളിൽ നിന്നുമുള്ള മിലിട്ടറി ബാൻഡുകൾ ജൂലൈ 22 വരെ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ടാറ്റൂവിൽ പങ്കെടുക്കുന്നു. വിവിധ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി സംഗീത പ്രേമികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

സഹകരണം, ബഹുമാനം, സമാധാന സേവനം എന്നിവയിൽ അധിഷ്ഠിതമാണ് ഒമാനും സ്വിറ്റ്സർലൻഡും തമ്മിലുള്ള ബന്ധമെന്ന് സ്വിറ്റ്സർലൻഡിലെ ഒമാൻ അംബാസഡർ മഹമൂദ് ബിൻ ഹമദ് അൽ ഹസാനി പറഞ്ഞു. ടാറ്റൂ ബേസൽ ഷോയിൽ ഒമാൻ റോയൽ ക്ലവറിയുടെയും റോയൽ ഗാർഡിന്റെയും പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം വിശദീകരിച്ചു.. വിവിധ അശ്വാഭ്യാസ പ്രകടനങ്ങൾ,
വിവിധ തരത്തിലുള്ള അവയുടെ രൂപീകരണങ്ങൾ, സംഗീത രചനകൾ എന്നിവയോടെയുള്ള ബേസൽ ഷോയിലെ പങ്കാളിത്തം ഒമാന്റെ സാംസ്കാരികവും നാഗരികവുമായ പൈതൃകത്തെ ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു