മസ്കറ്റ്. കഴിഞ്ഞ വർഷം അവസാനംവരെ ഒമാനിൽ പെൻഷനായി രജിസ്റ്റർ ചെയ്തത് 4.30 ലക്ഷം സ്വദേശികൾ. ദേശീയ സ്ഥിതിവിവരകേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. 2020മായി താരതമ്യം ചെയ്യുമ്പോൾ 2.8 ശതമാനം കുറവാണ് വന്നത്. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ കണക്കനുസരിച്ച് 2021ൽ 4,36,260 ഒമാനികളാണ് പെൻഷനായി രജിസ്റ്റർ ചെയ്തത്.
പൊതുമേഖലയിലെ ഇൻഷുർ ചെയ്ത ഒമാനികളുടെ എണ്ണം 1,95,145ഉം സ്വകാര്യ മേഖലയിൽ 2,43,881ഉം ആണ് രജിസ്റ്റർ ചെയ്തതെന്ന് ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.