മസ്കറ്റ് : ത്യാഗ സ്മരണകളോടെ ഒമാനിലെ വിശ്വാസി സമൂഹം ഭക്ത്യാദരപൂര്‍വം ബലി പെരുന്നാള്‍ ആഘോഷിച്ചു.അതി രാവിലെ തന്നെ പള്ളികളും, ഈദ് ഗാഹുകളും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. മസ്കറ്റ്, സലാലാ, സോഹാർ,നിസ്വ എന്നിവിടങ്ങളിൽ മലയാളി സംഘടനകകളുടെ നേതൃത്വത്തിൽ ഈദ് ഗാഹ് ഒരുക്കിയിരുന്നു. നമസ്കാരത്തിന് ശേഷം വിശ്വാസികൾ ആശംസകൾ കൈമാറി.ഒമാൻ ഗ്രാന്റ് മുഫ്ത്തിയുടെ നേതൃത്വത്തിൽ അൽ കൗർ മസ്ജിതിൽ നടന്ന നമസ്കാരത്തിൽ ഒമാൻ ഭരണകർത്താക്കൾ പങ്കെടുത്തു.മന്ത്രിമാര്‍ അണ്ടര്‍ സെക്രട്ടറിമാര്‍, ഷെയ്ഖുമാര്‍, പൗരപ്രമുഖര്‍ എന്നിവര്‍ ഈദാശംസകള്‍ സ്വീകരിച്ചു.