മസ്കറ്റ്: രാജ്യത്ത് ബലിപെരുന്നാളിെൻറ ഭാഗമായി മൂന്ന് ദിവസം കൂടി പൊതു അവധി നൽകി ദിവാൻ ഒാഫ് റോയൽ കോർട്ട് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം ജൂലൈ 30 വ്യാഴാഴ്ച മുതൽ ആഗസ്റ്റ് ആറ് വ്യാഴാഴ്ച വരെ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീക്കിന്റെ നിർദേശപ്രകാരമാണ് ദിവാൻ ഒാഫ് റോയൽ കോർട്ടിെൻറ ഉത്തരവ്. നേരത്തേ ജൂലൈ 30 മുതൽ ആഗസ്റ്റ് മൂന്ന് വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. പെരുന്നാൾ പൊതുഅവധിക്ക് ശേഷമുള്ള വാരാന്ത്യ അവധിയും കഴിഞ്ഞ് ആഗസ്റ്റ് ഒമ്പതിനായിരിക്കും അടുത്ത പ്രവർത്തിദിനമെന്ന് ദിവാൻ ഒാഫ് റോയൽ കോർട്ടിന്റെ ഉത്തരവിൽ പറയുന്നു.