കാലാവസ്ഥ വ്യതിയാനം ആ​ഗോ​ള​താ​പ​നം തു​ട​ങ്ങി​യ​വ​യെ നേരിടാൻ നിയമനിർമാണത്തിനൊരുങ്ങി ഒ​മാ​ൻ

മ​സ്കറ്റ്.ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളാ​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, ആ​ഗോ​ള​താ​പ​നം തു​ട​ങ്ങി​യ​വ​യെ നേ​രി​ടാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​മാ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​നൊ​രു​ങ്ങു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നാ​കു​ന്ന വ്യ​വ​സ്ഥ​ക​ൾ ശ​ക്ത​മാ​ക്കി​യു​ള്ള നി​യ​മ​മാ​ണ്​ അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​തെ​ന്ന്​ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പി​ച്ച്​ പ്ര​വ​ർ​ത്തി​ക്കും.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും ആ​ഗോ​ള​താ​പ​ന​വും മൂ​ലം രാ​ജ്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഈ ​മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലും ​പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​മു​ണ്ടാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഒ​മാ​ൻ ഗൗ​ര​വ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കു​ന്നു. നി​യ​മ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും ആ​ഗോ​ള​താ​പ​ന​വും സം​ബ​ന്ധി​ച്ച ദേ​ശീ​യ ന​യ​ത്തി​ന്‍റെ ക​ര​ട്​ രൂ​പം ത​യാ​റാ​ക്കി​വ​രു​ക​യാ​ണ്. പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ൽ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ രാ​ജ്യ​ത്തെ എ​ല്ലാ പ​ദ്ധ​തി​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക. 2030ഓ​ടെ രാ​ജ്യ​ത്തെ കാ​ർ​ബ​ൺ പു​റം​ത​ള്ള​ൽ ഏ​ഴു​ ശ​ത​മാ​ന​മാ​യി കു​റ​ക്കു​ന്ന​തി​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്കും ഈ ​ദേ​ശീ​യ​ന​യ​മാ​യി​രി​ക്കും അ​ടി​സ്ഥാ​ന​മാ​കു​ക.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും ഓ​സോ​ൺ പാ​ളി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​ത​ല സ​മി​തി​യാ​ണ്​ ഇ​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ക. സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി, എ​ൻ​വ​യ​ൺ​മെ​ന്‍റ​ൽ അ​തോ​റി​റ്റി എ​ന്നി​വ​യ​ട​ക്ക​മു​ള്ള പൊ​തു​മേ​ഖ​ല​യി​ലെ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ​യും സാ​​ങ്കേ​തി​ക വി​ദ​ഗ്​​ധ​ർ ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ​വും സം​ബ​ന്ധി​ച്ച ഒ​മാ​ൻ വി​ഷ​ൻ 2040ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്​​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഇ​വ​ർ നി​ർ​ദേ​ശി​ക്കും. മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​ങ്ങ​ളും ന​യ​പ​രി​പാ​ടി​ക​ളും സ​മി​തി പ​ഠി​ക്കു​ക​യും ചെ​യ്യും.