മസ്കറ് :ഒമാന്റെ വിവിധ പ്രദേശങ്ങളിൽ കനത്തമഴക്ക് സാധ്യതഎന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.മസ്കറ് ,സീബ്,സൊഹാർ,ബർക്ക, എന്നിവിടങ്ങളിൽ കാര്യമായ മഴലഭിക്കും,ആലിപ്പഴ വര്ഷത്തിനും സാധ്യതയുണ്ടെന്നും വരുന്ന ദിവസങ്ങളിൽ താമസക്കാർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.ആകാശം മേഘാവൃതം ആയതിനാൽ ഒരാഴ്ചക്കാലം ഈ കാലാവസ്ഥ തുടരുമെന്നും ഒമാൻ കാവസ്ഥ കേന്ദ്രം അറിയിച്ചു.