മസ്ക്കറ്റ് : ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ന്യൂനമർദത്തിന്റെ ഭാഗമായി ഇന്നലെ ശക്തമായ മഴ ലഭിച്ചു.ന്യൂനമർദത്തിന്റെ ഭാഗമായി ഒമാന്റെ ഉൾപ്രദേശങ്ങളായ ദാഹിറ, ദാഖിലിയ, തെക്ക് -വടക്ക് ബാത്തിന, ബുറൈമി, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിൽ ശക്തമായ മഴ ലഭിച്ചു … ചൊവ്വാഴ്ച മുതൽ ശനിയാഴ്ചവരെ രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ കാറ്റോടും ഇടിയോടും കൂടെ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു . .അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ രണ്ട് മുതൽ നാല് മീറ്റർവരെ തിരമാലകൾ ഉയരും. അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു വേണ്ട മുൻ കരുതൽ നടപടികളെടുക്കണമെന്നും കടലിൽ പോകുന്നതിന് മുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു