24 മണിക്കൂറിനിടെ ഒമാനിൽ കോവിഡ്​ ഭേദമായത്​ 1311 പേർക്ക്​

മസ്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ കോവിഡ്​ രോഗം ഭേദമായത് 1,311 പേർക്ക് പുതിയ രോഗബാധിതരുടെ എണ്ണത്തി​​ന്റെ ഇരട്ടിയിലേറെ പേർ സുഖംപ്രാപിച്ചത് വലിയ നേട്ടമായി ആരോഗ്യവകുപ്പ് കാണുന്നു.അസുഖം സുഖപ്പെട്ടവരിൽ 1211 പേരും മസ്​കത്ത്​ ഗവർണറേറ്റിലുള്ളവരാണ്​. ഇതിൽ മത്രയിലുള്ള 738 പേരും സീബ്​ വിലായത്തിലുള്ള 271 പേരും രോഗ മുക്​തരായി. ബോഷറിൽ 57ഉം അമിറാത്തിൽ 44 ഉം മസ്​കത്തിൽ 12 പേരും രോഗ മുക്​തരായിട്ടുണ്ട്​. മസ്​കത്തിന്​ പുറത്ത്​ വടക്കൻ ബാത്തിനയിലാണ്​ കൂടുതൽ പേർ സുഖപ്പെട്ടത്​, 161 പേർ. തെക്കൻ ബാത്തിനയിൽ 65 പേരും സാഖിലിയയിൽ 63 പേരും രോഗ മുക്​തരായി.