മസ്കറ്റ് : ഒമാനിൽ നവോഥാന ദിന അവധി പ്രഖ്യാപിച്ചു ഈ മാസം ജൂലൈ 23ന് ഒമാനിൽ പൊതു അവധി ആയിരിക്കും,പൊതു സ്വകാര്യ മേഖലകൾക്ക് ഒരുമിച്ചായിരിക്കും അവധി,തൊഴിൽ മാത്രാലയവും ജൂലൈ 23 അവധി ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.വികസന പാതയിലേക്ക് ഒമാനെ വഴിതെളിച്ച് രാജ്യത്തെ നവോത്ഥാനത്തിന്റെ പാതയിലേക്ക് ആനയിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റതിന്റെ 48 ആം വാര്‍ഷികദിനമാ മാണ് ജൂലൈ 23, 1970 ജൂലൈ 23ന് അധികാരമേറ്റശേഷം എല്ലാവർഷവും ജൂലൈ 23 നവോഥാന ദിനമായി ആചരിക്കാറുണ്ട്. ഈ ദിനത്തില്‍ വ്യത്യസ്തമായ ആഘോഷ പരിപാടികളാണ് സുല്‍ത്താനേറ്റില്‍ നടക്കുക. ഇതിനായുള്ള ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.