ഒമാനിൽ 18 പേർക്ക്​ കൂടി കോവിഡ്​; രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 210 ആയി

this image is for illustration purpose only

മസ്​കറ്റ് : ഒമാനിൽ 18 പേർക്ക്​ കൂടി കോവിഡ്​ 19. ഇതോടെ മൊത്തം വൈറസ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേർ അസുഖത്തിൽ നിന്ന്​ സുഖം പ്രാപിച്ചിട്ടുണ്ട്​.ഒമാനിലെ ആദ്യ കോവിഡ്​ മരണം കഴിഞ്ഞ ദിവസം (31-03-20) രാത്രി റിപ്പോർട്ട്​ ചെയ്​തിരുന്നു. മസ്​കത്തിൽ നിന്നുള്ള സ്വദേശി വൃദ്ധനാണ്​ മരണപ്പെട്ടത്​. സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അത്യാവശ്യക്കാർ അല്ലാത്തവർ വീടുകൾക്ക്​ പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.