മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 66 വയസുകാരനായ വിദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച (ഏപ്രിൽ-17) രാവിലെ അറിയിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണ് എന്നതടക്കം വിവരങ്ങൾ ലഭ്യമല്ല. ഒമാനിലെ അഞ്ചാമത്തെ കോവിഡ് മരണമാണിത്. നേരത്തെ രണ്ട് സ്വദേശികളും രണ്ട് വിദേശികളും മരണപ്പെട്ടിരുന്നു.ഇതിനകം ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇവരിൽ 635 പേർ വിദേശികളാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രിൽ 30 വരെയുള്ള സമയം പ്രധാനപ്പെട്ടതാണ്. ഏപ്രിൽ 23 മുതൽ 30 വരെ കാലയളവിൽ രോഗബാധ പാരമ്യതയിൽ എത്തുമെന്ന് കരുതുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒമാനിൽ 50 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1069 ആയി