ദോഫാർ ഗവർണറേറ്റിലെ നിയാബത്ത് ഹാസിക്കിന് മൂന്ന് നോട്ടിക്കൽ മൈൽ കിഴക്കാണ് ചരക്കുമായിപ്പോയ ഉരു മുങ്ങിയത്. ഉരുവിലെ ജീവനക്കാരായ 12 ഇന്ത്യക്കാരെ ഒമാൻ റോയൽ എയർഫോഴ്സ് രക്ഷപെടുത്തിയതായി ഒമാൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ദുബായിൽ നിന്നും സൊമാലിയിലേക്കു ചരക്കുമായി പോയ ഉരുവാണ് അപകടത്തിൽപെട്ടത്. റോയൽ എയർഫോഴ്സ് രക്ഷപ്പെടുത്തിയ 12 ഇന്ത്യക്കാരും ഹാസിക്ക് പോലീസ് സ്റ്റേഷനിൽ സുരക്ഷിതയായി കഴിയുന്നുവെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. നിയമ രേഖകൾ തയ്യാറാക്കിയ ശേഷം പന്ത്രണ്ട് പേരെയും ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്നും എംബസ്സി അധികൃതർ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം ഞാൻ സമയം 3:30 രക്ഷാപ്രവർത്തനം നടന്നത്.1200 ലധികം ടൺ ചരക്കുകളായിരുന്നു ഉരുവിലുണ്ടായിരുന്നത്.