മസ്കറ്റ്: ഒമാൻ നവോഥാനത്തിനോട് അനുബന്ധിച്ച് 272 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 88 പേർ വിദേശികളാണ്,രാജ്യത്തിന്‍െറ സുപ്രീം കമാന്‍ഡര്‍ എന്ന് അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.ഒമാന്റെ 49 ആം നവോഥാന ദിനത്തിനോട് അനുബന്ധിച്ചാണ് കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി മാപ്പ് നൽകിയത്.