മസ്കറ്റ്. സമുദ്ര ഗതാഗത മേഖലയിൽ സുൽത്താനേറ്റ് ഓഫ് ഒമാനും സൗദി അറേബ്യയും തമ്മിൽ കരാർ ഒപ്പുവച്ചതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. സമുദ്ര ഗതാഗത മേഖലയിൽ ആരംഭിച്ച സഹകരണ കരാറും നാവികരുടെ യോഗ്യതയുടെയും യോഗ്യതസർട്ടിഫിക്കറ്റുകൾ പരസ്പര അംഗീകാരം സംബന്ധിച്ച ധാരണാപത്രം, ഒമാനും സൗദിയും തമ്മിലുള്ള ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക വിദ്യകളിൽ സഹകരിക്കാനുള്ള കരാറിലും മന്ത്രാലയം ഒപ്പുവച്ചു.