ഒമാൻ വെടിവെപ്പ് : മരണപ്പെട്ട ഇന്ത്യൻ സ്വദേശിയുടെ വിവരങ്ങൾ ഒമാൻ ഇന്ത്യൻ എംബസി വെളിപ്പെടുത്തി

ഒമാൻ : മസ്‌കത്ത് ഗവർണറേറ്റിലെ വാദി അൽ കബീർ ഏരിയയിൽ ഇന്നലെ വൈകിട്ട് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടത് ബാഷ ജാൻ അലി ഹുസൈനാണെന്നു ഇന്ത്യൻ എംബസി എക്സ് ലൂടെ അറിയിച്ചു .. അദ്ദേഹത്തിന്റെ മകൻ തൗസിഫ് അബ്ബാസുമായി അംബാസഡർ അമിത് നാരംഗ് ഇന്ന് സംസാരിച്ചു. ശ്രീ ഹുസൈൻ്റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിന് എംബസിയുടെ പൂർണ പിന്തുണയും കുടുംബത്തിന് ആവശ്യമായ മറ്റെല്ലാ പിന്തുണയും അംബാസഡർ അമിത് നാരംഗ് ഉറപ്പുനൽകി. കൂടാതെ പരിക്കേറ്റ് ഖൗല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 3 ഇന്ത്യക്കാരെ എംബസി അധികൃതർ സന്ദർശിച്ചു. അംബാസഡർ അമിത് നാരംഗും അവരുടെ കുടുംബങ്ങളുമായി സംസാരിക്കുകയും പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും നിരപരാധികളായ സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനും ഒമാനി സുരക്ഷാ ഏജൻസികൾ സ്വീകരിച്ച സത്വര നടപടിക്ക് അംബാസഡർ ആത്മാർത്ഥമായ അഭിനന്ദനം അറിയിച്ചു.

ഒമാൻ തീരത്തെ എ​ണ്ണക്ക​പ്പ​ൽ അപകടവുമായി ബന്ധപ്പെട്ടു കാണാതായവരിൽ എട്ട് ഇന്ത്യക്കാരെയും ഒരു ശ്രീലങ്കൻ പൗരനെയും ഉള്‍പ്പെടെ ഒമ്പതുപേരെ രക്ഷപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരെ കണ്ടെത്തിയ വിവരം ഒമാനിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു.