“ഒമാന്‍ തൃശൂർ ഓർഗനൈസേഷൻ” ക്രിക്കറ്റ് & ഫുട്ബോൾ ടൂർണമെന്റും മെഗാ ഇവന്റും ജനുവരിയിൽ – റവന്യു മന്ത്രി കെ രാജൻ പങ്കെടുക്കും.

മസ്‌കത്ത്‌ : ‌ഒമാൻ തൃശൂർ ഓർഗനൈസേഷൻ “ഹൃദയപൂർവ്വം തൃശൂർ” മെഗാ ഇവന്റിന്റെ ഭാഗമായി ജനുവരി 5 ന് റൂവിയിൽ വെച്ച് ക്രിക്കറ്റ് ഫുട്ബോൾ ടൂർണ്ണമെന്റും, തുടർന്ന് ജനുവരി 12 ന് തൃശ്ശൂർ നിവാസികളുടെ വിവിധ കലാകായിക മത്സരങ്ങളും കുടുംബ സംഗമവും ജനുവരി 19ന് റൂവി അല്‍ ഫലജ് ഹോട്ടലിൽ മെഗാ ഇവന്റും നടത്തുവാൻ തീരുമാനിച്ചു.മെഗാ ഇവൻറ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ടി.എൻ പ്രതാപൻ എം പി യും ഒമാനിലെ പ്രധാന വ്യക്തിത്വങ്ങളും സംബന്ധിക്കും.തുടർന്ന് നടക്കുന്ന കോമഡി ഗഡീസ് ഇൻ മസ്കറ്റ് പ്രോഗ്രാം കലാഭവൻ നവാസും സംഘവും അവതരിപ്പിക്കും. മറ്റ്‌ മ്യൂസിക്കൽ ഫ്യൂഷൻ പ്രോഗ്രാമുകളും ഉണ്ടായിരിക്കുമെന്നും ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു.പ്രസിഡണ്ട് നസീർ തിരുവത്രയുടെ അധ്യക്ഷതയിൽ റൂവി ഉഡുപ്പി റസ്റ്റോറന്റിൽ വെച്ച് നടന്ന യോഗത്തിൽ സെക്രട്ടറി അഷറഫ് വാടാനപ്പള്ളി, പ്രോഗ്രാം കൺവീനർ ജയശങ്കർ എന്നിവർ സംസാരിച്ചു. “ഹൃദയപൂർവ്വം തൃശൂർ” മെഗാ ഇവന്റിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാ അംഗങ്ങൾക്കും ട്രഷറർ വാസുദേവൻ തളിയറ നന്ദി അറിയിച്ചു.