മസ്കറ്റ്: ഇന്ത്യയുടെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചും, ഒമാൻ രക്ത ബാങ്കുകളിൽ രക്തത്തിന്റെ ലഭ്യത കുറവിനെ കുറിച്ചുള്ള ഒമാൻ ആര്യോഗ വകുപ്പിന്റെ അറിയിപ്പിനെ തുടർന്നും ഒമാൻ തൃശ്ശൂർ ഓർഗനൈസേൻ ഒമാന്‍ ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ച് ബൗഷർ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി.2024 ജനുവരി 26 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുടക്കം കുറിച്ച ക്യാമ്പിന് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്.ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ മുൻപ്രസിഡൻറ് നജീബ് കെ മൊയ്തീൻ, ഒമാൻ കൃഷിക്കൂട്ടം അഡ്മിൻ ഷഹനാസ് അഷറഫ്, എന്നിവർ രക്തദാനം നൽകി ക്യാമ്പിന് തുടക്കം കുറിച്ചു.ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രസിഡണ്ട് നസീർ തിരുവത്ര, സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി, ട്രഷറർ വാസുദേവൻ തളിയറ, മറ്റു സംഘടനാ പ്രതിനിധികളും ക്യാമ്പിന് നേതൃത്വം നല്കി.മാസങ്ങൾ ഇടവിട്ട വേളകളിൽ ഇത്തരം രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും സമുഹത്തിന് മാതൃകാപരമായ ഒട്ടേറെ തുടർപരിപ്പാടികളും നിരന്തരം സംഘടിപ്പിച്ച് മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു .