സോഹാർ: തലശ്ശേരിയിലെ പ്രമുഖ സ്കൂൾ ആയ ബി ഇ എം പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ബി, ഇ.എം പി, ഹാർട്ട് ബീറ്റ്സ് രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രവരി 22 ന് നടത്തുന്ന നറുക്കെടുപ്പിൽ വിജയി ആകുന്ന ഒരാൾക്ക് ഓമാനി ലേക്ക് സൗജന്യ യാത്രയും പത്തു ദിവസം താമസവും ഭക്ഷണവും ഒമാന്റെ പ്രധാന ടൂറിസ്റ് കേന്ദ്രങ്ങളിൽ സന്ദർശനവും ഉൾപ്പെടുത്തി സൗജന്യ പാക്കേജ് നൽകുന്നതായിരിക്കും എന്ന്സുഹാറിലുള്ള ഹാർട്ട് ബിറ്റ്സ് പ്രസിണ്ടൻറ് സലിം പാലിക്കണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.നിഷാദ് കോട്ടോക്കരൻ,( കോഡിനേറ്റർ )ജോയിൻ്റ് കോഡിനേറ്ററായി താജുദ്ധിനെയും മറ്റു ചുമതലക്കായി സലിം.കെ.സി.’ ഷാജിർ.എൻ.വി, മുസ എ.പി.എം, എന്നിവരെ നിയമിച്ചുഅബ്ദുൽ റസാക്ക് പറമ്പത്ത്, സാദീഖ് അലിയാബത്ത് ആശംസകൾ അറിയിച്ചു .ടൂറിസം മേഖലയിൽ മസ്ക്കറ്റ് കർവാൻ ടൂറിസം കമ്പനി യുടെ സഹകരണത്തോടെ സൗജന്യ യാത്ര പരിപാടി നടപ്പാക്കും എന്ന് സംഘാടകർ അറിയിച്ചു.
BEMP ഹാർട്സ് ബീറ്റ്സ് ഒമാൻ പ്രതിനിധികൾ സൗജന്യ യാത്ര പദ്ധതി വിശദീകരിക്കുന്നു