മസ്കറ്റ് :വടക്കൻ ശർഖിയയിൽ വാണിജ്യസ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന കാമ്പയിൻ പുരോഗമിക്കുന്നു. ഇബ്ര വിലായത്തിൽ ആരോഗ്യ നിയന്ത്രണ വകുപ്പും മുനിസിപ്പൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വാണിജ്യ സ്ഥാപനം അടച്ചുപൂട്ടി. ഉപഭോഗത്തിന് യോഗ്യമല്ലാത്ത 7,000ത്തിലധികം ഭക്ഷ്യ-ആരോഗ്യ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചതായി വടക്കൻ ശർഖിയ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.